Skip to main content

Posts

Featured

Secrets of the Neanderthals!

എന്തെല്ലാം വേർതിരിവുകളാണ് നാം മനുഷ്യർക്കിടയിൽ ഉള്ളത്? ജാതി, മതം, ഭാഷ, രാജ്യം, നിറം, ലിംഗം അങ്ങിനെ ഒട്ടനവധികാര്യങ്ങളിൽ നമ്മുക്കിടയിൽ വേർതിരിവുകളുണ്ട്. ഓർക്കുക, നമ്മൾ ഒരൊറ്റ ജീവിവർഗ്ഗമാണ്, ഹോമോ സാപ്പിയൻസ്. പക്ഷേ എന്നിട്ടും നമ്മുക്കിടയിൽ ഇത്തരം വേർതിരിവുകൾ നിലനിൽക്കുന്നു. പ്രകൃതിയുടെ ഭംഗി തന്നെ ഈ വിത്യാസങ്ങൾ തന്നെയാണ്. പക്ഷേ ആ വ്യത്യാസങ്ങളെ പരസ്പരം വെറുക്കുവാനുള്ള കാരണങ്ങളായിട്ടാണ് നാം കരുതുന്നത്. ഒരേ വർഗ്ഗത്തിൽപ്പെട്ട മനുഷ്യരെ ചെറിയ വ്യത്യാസങ്ങളുടെ പേരിൽ നമുക്ക് സ്നേഹിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ നമ്മിൽപ്പെടാത്ത മറ്റൊരു മനുഷ്യവർഗ്ഗം ഈ ഭൂമിയിൽ ഉണ്ടായിരുന്നുവെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? ഭാഗ്യത്തിന് ഇന്ന് നമ്മോടൊപ്പം ജീവിക്കുവാൻ മറ്റൊരു മനുഷ്യ വർഗ്ഗം ഇന്നീഭൂമിയിൽ അവശേഷിച്ചിട്ടില്ല. എന്നാൽ പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഇതായിരുന്നില്ല സ്ഥിതി. അന്ന് ഈ ഭൂമിയിൽ നമ്മോടൊപ്പം മറ്റ് മനുഷ്യവർഗ്ഗങ്ങൾക്കൂടി ജീവിച്ചിരുന്നു. അവരെ ആർക്കെയക്ക് ഹ്യൂമൻസ് (Archaic humans) എന്നാണ് വിളിക്കുന്നത്. അക്കൂട്ടത്തിൽപ്പെട്ട ഡെനിസവൻ (Denisovan) എന്ന മനുഷ്യവർഗ്ഗം ന്യൂ ഗിനിയിലും (New Guinea) പരിസരങ്ങളിലും ഏതാ...
Recent posts

Fire ecology - കാട്ടുതീയ്ക്ക് ശേഷം!

 തീ പലവിധം   Every fire is unique എന്നതാണ് സത്യം , എങ്കിലും  കത്തിപ്പടരുന്നതിന്റെ  രീതി അനുസരിച്ച് കാട്ടുതീയെ പലതായി തിരിക്കാം . 25,000  ഏക്കറിന് മുകളില്‍ ഉള്ള വനഭൂമി ഒരു നാമ്പ് പോലും ശേഷിപ്പിക്കാതെ നശിച്ചു എങ്കില്‍ അതിനെ ഒരു large fire എന്ന് വിളിക്കാം . വലിയ മരങ്ങളെ ഒഴിവാക്കി അടിക്കാടുകള്‍ മാത്രമാണ് കത്തിയതെങ്കില്‍ അതാണ്‌ ഏറ്റവും ചെറിയ കാട്ടുതീയ് , പേര് surface fire .  എന്നാല്‍ കുറച്ചുകൂടി ചൂട് കൂടിയതും മരങ്ങളുടെ വേരുകള്‍ നശിപ്പിക്കാനും മാത്രം വലുതെങ്കില്‍ ആ തീയെ  understory fire എന്നാണ് വിളിക്കുന്നത്‌ . എന്നാല്‍ വേറൊരു ടൈപ്പ് ഫയര്‍  ഉണ്ട് . അതില്‍ വൃക്ഷതലപ്പുകള്‍ മാത്രമാണ് കത്തി നശിക്കുക . അതായത് തീ മുകള് വഴി കത്തിപോകും പേര്  crown fire . ഇതില്‍  ഏത് വിഭാഗം തീയ് ആണെങ്കിലും അത് എവിടെ പടരുന്നുവോ അല്ലെങ്കില്‍ എന്തൊക്കെ നശിപ്പിച്ചോ എന്നതിനെ ആശ്രയിച്ചിരിക്കും ആ വനത്തിന്റെ പിന്നീടുള്ള ഉയര്‍ത്തെഴുന്നെല്‍പ്പ് .   കാട്ടുതീ ഗുണകരമാണോ ? കാട്ടു തീയ് സത്യത്തില്‍ വനത്തില്‍ ഉണ്ടാകുന്ന മഴയും മഞ്ഞും , വെള്ളപ്പൊക്കവും പോലെ കാടിന്‍റെ ഭാഗം തന്നെ...

ചിത്രകഥകളുടെ കഥ!

പൂമ്പാറ്റ , ബാലരമ , ബാലമംഗളം , ബാലഭൂമി , കുട്ടികളുടെ ദീപിക ...... തുടങ്ങിയവയിലേതെങ്കിലും ഒരെണ്ണമാവണം നമ്മുടെ കുഞ്ഞുകൈകളിൽ ആദ്യമെത്തിയ പുസ്തകങ്ങൾ . എന്നാൽ ഇത് കൈയ്യിൽ കിട്ടിയാലോ ? ആദ്യം നോക്കുക അതിനുള്ളിലെ ചിത്രകഥകളാവും . കപീഷും , ഡിങ്കനും , കാലിയയുമൊക്കെ നമ്മുടെ സൂപ്പർ ഹീറോകളായിരുന്ന ഒരു കാലം . വീണ്ടുമൊരിക്കൽ കൂടി അവരെ വായിച്ചപ്പോൾ തോന്നിയ കൗതുകമാണ് ചിത്രകഥകളുടെ ചരിത്രത്തിലേക്കൊന്ന് ഊളിയിടുവാൻ എന്നെ പ്രേരിപ്പിച്ചത് . 17,000 വർഷങ്ങൾക്ക് മുൻപ് ഫ്രാൻസിലെ ലെസോക്‌സ് ഗുഹകളിൽ മൃഗങ്ങളെ പോറിയിട്ട നമ്മുടെ ആ പൂർവ്വപിതാമഹൻ അന്നറിഞ്ഞോ താൻ വരക്കുന്നത് ഭൂമിയിലെ ആദ്യ ചിത്രകഥയാണെന്ന് ?  അവിടെ നിന്നും തുടങ്ങിയ ചിത്രകഥകൾ പിന്നീട് തൂണിലേയ്ക്കും , തുണിയിലേയ്ക്കും , കടലാസിലേയ്ക്കും മാറ്റി വരയ്ക്കപ്പെട്ടു . ഇന്ന് ടിവിയിൽ ആനിമേഷനുകൾ കാണുമ്പോൾ  നാമറിയണം ഈ  ചിത്രങ്ങളുടെ പുറകിൽ  ഇത്രയും വർഷത്തെ കഥകൾ ഒളിഞ്ഞിരുപ്പുണ്ടെന്ന് .  ചിത്രങ്ങളിലൂടെ കഥപറയുന്ന രീതിയാണ് ചിത്രകഥകൾ . എന്നുമുതലാണ്  ഈ രീതിയിലുള്ള കഥപറച്ചിലുകൾ ആരംഭിച്ചത് എന്ന് വ്യക്തമായ രേഖകളൊന്നുമില്ലെങ്കിലും എവിടെയൊക്കെ പ്രാചീനനാഗരി...

ആമസോണിലേക്കൊരു സാഹസിക യാത്ര!

സാഹസിക യാത്ര ഇഷ്ട്ടപ്പെടാത്ത  ആരുണ്ട്‌ ? നാമെല്ലാം  യാത്രികരാണ് , പക്ഷെ  ഇന്നേ വരെ  ആരും കടന്നു ചെല്ലാത്ത സ്ഥലങ്ങളില്‍  അല്ലെങ്കില്‍  മനുഷ്യന്  ചെല്ലാന്‍  ബുദ്ധിമുട്ടുള്ള  സ്ഥലങ്ങളില്‍  പോകാന്‍  നമ്മുടെ  മനസ്സ്  കൊതിയ്ക്കുന്നില്ലേ ?  ഒരു ഇന്ത്യാക്കാരനും  ഇതുവരെ  ചെല്ലാത്ത ഒരു  ആഫ്രിക്കന്‍  ഗ്രാമത്തില്‍  തനിക്ക് ആദ്യം ചെല്ലണം  എന്ന  ആഗ്രഹവുമായി  നൈലിന്റെ  തീരത്തുള്ള  ഒറ്റപ്പെട്ട   ഗ്രാമത്തില്‍ കടന്നു  ചെന്ന  എസ് കെ  പൊറ്റക്കാടിനെ  വരവേറ്റത്  ഗ്രാമത്തിലെ കാപ്പിരിച്ചിയെ കല്യാണം  കഴിച്ച്  ചായക്കട  നടത്തിവന്ന  ഒരു ഇന്ത്യക്കാരന്‍  കിഴവനായിരുന്നു !  പോറ്റക്കാടിനെ  അറിയില്ലെങ്കിലും  ഇത്തരം  ഒരു ആഗ്രഹം  മനസ്സില്‍  സൂക്ഷിച്ചിരുന്ന  ഇസ്രായേലി  സൈനികനായിരുന്നു  Yossi Ghinsberg. അങ്ങിനെ ഇരിക്കെയാണ്  അദ്ദേഹം  സീനായി  മരുഭൂമിയില്‍  വെച്ച്  ചില  നാടോടി ...

Roman legionary - The Human War Machine

മനുഷ്യരാശിയുടെചരിത്രത്തിലെ ഏറ്റവും അപകടകാരിയായ ഹ്യുമൻ വാർ മെഷീൻ -- ദി റോമൻ ലീജിയനറി. പൂർണ്ണ പരിശീലനം തികഞ്ഞ റോമൻ പട്ടാളക്കാരനാണ് റോമൻ ലീജിയനറി. ലോകം കണ്ട ഏറ്റവും വലിയ സാമ്രാജ്യങ്ങളിൽ ഒന്നായ റോമൻ എമ്പയർ സ്ഥാപിച്ചതും നിലനിർത്തിയതും റോമൻ ലീജിയനറി എന്നറിയപ്പെട്ടിരുന്ന ഈ ഹ്യുമൻ വാർ വെപ്പൺ ആണ്. well-trained, well-equipped, efficiently led ഈ മൂന്ന് കരണങ്ങളാണ് റോമൻ പട്ടാളക്കാരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നത്. അതുമാത്രമല്ല they were well-fed. ഒഴിഞ്ഞ വയറുള്ള പട്ടാളക്കാരൻ ചത്ത കുതിരയ്ക്ക് തുല്യമാണ്. അതുകൊണ്ടു അക്കാലത്തെ ഏറ്റവും നല്ല ഭക്ഷണവും ഒരു റോമൻ പട്ടാളക്കാരനു ലഭിച്ചിരുന്നു. 45 വയസിനു താഴെയുള്ള ഏതൊരു റോമൻ പൗരനും റോമൻ ലീജിയനറി ആകുവാനുള്ള അവസരമുണ്ട്. ചെറുപ്പക്കാരാണെങ്കിൽ 25 വർഷമാണ് ഒരു പട്ടാളക്കാരന്റെ സേവന കാലാവധി. യുദ്ധമാണ് പ്രധാന ജോലിയെങ്കിലും, ഇതിനിടയിൽ റോഡ്, കെട്ടിടം പണികൾ , പിടിച്ചെടുക്കുന്ന സ്ഥലങ്ങളിലെ പുനർനിർമ്മാണം, ലോക്കൽ പോലീസിന്റെ പണി, ഇതൊക്കെയും റോമൻ ലീജനറിയുടെ ജോലികളിൽ ഉൾപ്പെടും. തിരഞ്ഞെടുത്ത് കഴിഞ്ഞാൽ നാല് മാസമാണ് ബേസിക് ട്രെയിനിങ്. ഇതിൽ ദിവസേനയുള്ള പരേഡ് തന്നെയാണ് ട്രൈന...

നെപ്പോളിയനെ മുയലുകൾ ആക്രമിച്ചപ്പോൾ!

ലോകത്തിന്നുവരെ ജീവിച്ചിരുന്ന മിലിട്ടറി ലീഡേഴ്സിൽ അഗ്രഗണ്യനായിരുന്നു നെപ്പോളിയൻ എന്നത്തിൽ ആർക്കും സംശയമില്ല. അദ്ദേഹത്തിന്റ യുദ്ധതന്ത്രങ്ങളും, നയങ്ങളും, മൂർച്ചയുള്ള സ്വഭാവരീതികളും സമാനതയില്ലാത്തത് തന്നെയാണ്. അവസാനം അദ്ദേഹം ഫ്രാൻസിന്റെ ചക്രവർത്തിയാകുകയും നീണ്ട 12 വർഷങ്ങൾ അധികാരത്തിലിരിക്കുകയും ചെയ്തു. ഈ കാലയളവിൽ അദ്ദേഹം ഫ്രഞ്ച് ജനതയ്ക്കും, സർക്കാരിനും ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്. ഫ്രഞ്ച് ഗവർമെന്റിനെ ഏകീകൃതമാക്കിയതും, വിദ്യാഭ്യാസനയങ്ങളിൽ മാറ്റം വരുത്തിയതും, സയൻസിനും, കലകൾക്കും കൂടുതൽ പണം അനുവദിച്ചതുമെല്ലാം അദ്ദേഹത്തിന്റെ ഭരണകാലനേട്ടങ്ങളാണ്. നെപ്പോളിയന്റെ യുദ്ധ തന്ത്രങ്ങൾ ഇന്നും സൈനികക്ളാസുകളിൽ ചർച്ചാവിഷയമാണ്. പക്ഷെ ഇങ്ങനെയൊക്കെയുള്ള സാക്ഷാൽ നെപ്പോളിയനെ ഒരുകൂട്ടം മുയലുകൾ തുരത്തിയോടിച്ചു എന്ന് പറഞ്ഞാൽ നമ്മുക്ക് വിശ്വസിക്കുവാൻ പ്രയാസം തോന്നും. 1807 ലാണ് സംഭവം. ആ വർഷമാണ് ഫ്രഞ്ച് ഭരണകൂടം, റഷ്യൻ സാമ്രാജ്യവുമായി ഒരു സമാധാനക്കരാർ (Treaty of Tilsit)  ഒപ്പുവെച്ചത്. അതോടുകൂടി ഫ്രാൻസും റഷ്യയും തമ്മിൽ വര്ഷങ്ങളായി നിലനിന്നിരുന്ന സംഘർഷത്തിന് അവസാനമുണ്ടാവുകയും ചെയ്തു. അത്  തന്റെ ഭരണകാലത്തെ വല...

നൈലിന്റെ ഉത്ഭവം തേടിയുള്ള യാത്ര! Season 2

1861 മെയ് മാസത്തിലെ ചുട്ടുപൊള്ളുന്ന ഒരു പകൽ. നൂബിയൻ മരുഭൂമിയിലെ കൊരോസ്കൊയിൽ നിന്നും തെക്കോട്ട് നീളുന്ന ക്യാരവാൻ റൂട്ടിൽ രണ്ടോ മൂന്നോ ഒട്ടകങ്ങൾ മാത്രമുള്ള ഒരു ചെറുസംഘം സാവധാനം നീങ്ങുന്നുണ്ട്. ഈ വഴികളിലൂടെ സാധാരണ പോകുന്ന കച്ചവടസംഘങ്ങളുടെയത്ര ആൾബലമോ, ഒട്ടകങ്ങളോ ഇക്കൂട്ടത്തിൽ കാണ്മാനില്ല. നീളമുള്ള താടിയും, പരുക്കൻ മുഖവുമുള്ള ഒരു ഇംഗ്ലീഷുകാരനാണ് ഏറ്റവും മുന്നിലുള്ള ഒട്ടകത്തിന്റെ പുറത്തുള്ളത്. അതിന്റെയും മുന്നിൽ സംഘത്തിലെ ദ്വിഭാഷിയായ മുഹമ്മദ് കാൽനടയായി നീങ്ങുന്നുണ്ട്. എന്നാൽ പൊടുന്നനെ പുറകിലുണ്ടായിരുന്ന ഒട്ടകം വേഗതകൂട്ടി ഏറ്റവും മുന്നിലെത്തിയ ശേഷം എല്ലാവരെയും പിന്നിലാക്കി അതിവേഗം മുന്നോട്ട് കുതിച്ചു. അക്കാലത്തെ ആഫ്രിക്കൻ ദൃശ്യങ്ങളിൽ ഏറ്റവും വിസ്മയിപ്പിക്കുന്ന ഒന്നായിരുന്നു ആ കാഴ്ച. കാരണം ഇപ്പോൾ മുന്നിൽക്കയറിയ ഒട്ടകത്തെ അതിന്റെ മുകളിലിരുന്ന് നിയന്ത്രിച്ചിരുന്നത് ഒരു യൂറോപ്യൻ വനിതയായിരുന്നു.  “സാബ്, പൊടിക്കാറ്റ് വരുന്നുണ്ട്. അങ്ങയുടെ ഭാര്യയോട് വേഗത കുറച്ച് നമ്മുടെയൊപ്പം സഞ്ചരിക്കുവാൻ പറയൂ.” മുഹമ്മദ് തന്റെ യജമാനനോട് ഉറക്കെ വിളിച്ചുപറഞ്ഞു. അത് കേട്ട് രണ്ടാമത്തെ ഒട്ടകത്തിന്റെ പ...

നാം കേട്ടിട്ടില്ലാത്ത മഗല്ലൻ!

 ലോക സഞ്ചാരിയായ മഗല്ലനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ട്. ഭൂമി ചുറ്റി സഞ്ചരിച്ച് അത് ഉരുണ്ടതാണെന്ന് തെളിയിച്ച ആളെന്ന പേരിലാവും നിങ്ങൾ മഗല്ലനെ അറിഞ്ഞിട്ടുണ്ടാവുക. എന്നാൽ നിങ്ങൾ കേൾക്കാൻ സാധ്യതയില്ലാത്ത കുറച്ച് മഗല്ലൻ വിശേഷങ്ങളാണ് ഇനി വായിക്കുവാൻ പോകുന്നത്. ഒന്നാമതായി പോർട്ടുഗീസുകാരനായ മഗല്ലന്റെ ശരിയായ നാമം അതല്ല എന്നതാണ്. ഫെർണാവോ മഗല്യാസ്‌ (Fernão de Magalhães) എന്നാണ് മഗല്ലന്റെ പോർട്ടുഗീസ് പേര്. ഇത് പിന്നീട് ഫെർഡിനാൻഡ് മഗല്ലൻ , അല്ലെങ്കിൽ മജല്ലൻ എന്നൊക്ക അറിയപ്പെടുവാൻ തുടങ്ങി. 1505 ൽ കണ്ണൂരിലെ സെന്റ് ആഞ്ചലോ കോട്ട നിർമിച്ച ഫ്രാൻസിസ്കോ അൽ‌മേഡയുടെ കൂടെ  (Francisco de Almeida) മഗല്ലൻ കേരളത്തിലും എത്തിയിട്ടുണ്ട്. അന്ന് 25 വയസായിരുന്നു മഗല്ലന്റെ പ്രായം.  കേരളത്തിലും, ഗോവയിലുമായി പിന്നീട് 8 വർഷങ്ങൾ മഗല്ലൻ ഇന്ത്യയിലാണ് ചിലവഴിച്ചത്. അതിനാൽ മഗല്ലൻ ഒരു പക്ഷെ അന്നത്തെ പ്രാചീന മലയാളം കേട്ടാൽ മനസിലാവുന്ന ഒരാൾ ആയിരുന്നിരിക്കുവാൻ സാധ്യതയുണ്ട്. പിന്നീട് 1513 ൽ മൊറോക്കോയിൽ അറബികളുമായി നടന്ന യുദ്ധത്തിൽ ഒരു കുന്തം മഗല്ലന്റെ മുട്ടിൽ തുളച്ചു കയറുകയും അത് ജീവിതകാലം മുഴുവൻ ഒരു മുടന്ത് അദ്ദേഹത്തിന്...

ഇന്ത്യ ഭരിച്ച ആഫ്രിക്കൻ അടിമ!

 മനുഷ്യർ മനുഷ്യരെ  അടിമകളാക്കി വെയ്ക്കുന്ന സമ്പ്രദായത്തിന് മനുഷ്യവംശത്തിന്റെ ഉൽപ്പത്തിയോളം തന്നെ പഴക്കമുണ്ട്. നമ്മുടെ കൊച്ചുകേരളം മുതൽ അങ്ങ് അമേരിക്കവരെയുള്ള  സ്ഥലങ്ങളിൽ നൂറ്റാണ്ടുകളോളം അടിമസമ്പ്രദായം നിലനിന്നിരുന്നു. 1855ലാണ് കൊച്ചിയും, തിരുവിതാംകൂറും നിയമപരമായി അടിമത്വം അവസാനിപ്പിച്ചത്. മുഗൾ ഭരണകാലത്ത് അടിമകളെ ഇന്ത്യയിൽ തന്നെയാണ് ജോലി ചെയ്തിച്ചിരുന്നതെങ്കിൽ ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യക്കാരെ ആഫ്രിക്കയിലേക്കും, തെക്കേ അമേരിക്കയിലേക്കും മറ്റും ജോലിക്കായി കൊണ്ടുപോയിട്ടുണ്ട്. എങ്കിലും ഏറ്റവും കൂടുതൽ ആളുകൾ അടിമകളാക്കപ്പെട്ടത് ആഫ്രിക്കയിലാണ്. ആഫ്രിക്കക്കാരെ മറ്റുള്ളവർ പുറത്തേക്ക് അടിമകളായി കൊണ്ടുപോകുന്നതിന് മുൻപ് തന്നെ ആഫ്രിക്കയിൽ അടിമസമ്പ്രദായം നിലവിലുണ്ടായിരുന്നു.  ഗോത്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങളിൽ തടവുകാരായി പിടിച്ചിരുന്നവരെയാണ് എതിരാളികൾ അടിമകളാക്കിയിരുന്നത്. പിന്നീട് ഇത്തരം അടിമകളെ യുറോപ്യൻസും, അറബികളും, ഇന്ത്യയിൽ നിന്നുള്ള ഗുജറാത്തി കച്ചവടക്കാരും വാങ്ങിത്തുടങ്ങിയതോടെ ആഫ്രിക്കൻ അടിമകൾ ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും എത്തിച്ചേർന്നു. പോർച്ചുഗീസുകാരും, മുഗളന്...