Skip to main content

Fire ecology - കാട്ടുതീയ്ക്ക് ശേഷം!

 തീ പലവിധം 

 Every fire is unique എന്നതാണ് സത്യം , എങ്കിലും  കത്തിപ്പടരുന്നതിന്റെ  രീതി അനുസരിച്ച് കാട്ടുതീയെ പലതായി തിരിക്കാം . 25,000  ഏക്കറിന് മുകളില്‍ ഉള്ള വനഭൂമി ഒരു നാമ്പ് പോലും ശേഷിപ്പിക്കാതെ നശിച്ചു എങ്കില്‍ അതിനെ ഒരു large fire എന്ന് വിളിക്കാം . വലിയ മരങ്ങളെ ഒഴിവാക്കി അടിക്കാടുകള്‍ മാത്രമാണ് കത്തിയതെങ്കില്‍ അതാണ്‌ ഏറ്റവും ചെറിയ കാട്ടുതീയ് , പേര് surface fire .  എന്നാല്‍ കുറച്ചുകൂടി ചൂട് കൂടിയതും മരങ്ങളുടെ വേരുകള്‍ നശിപ്പിക്കാനും മാത്രം വലുതെങ്കില്‍ ആ തീയെ  understory fire എന്നാണ് വിളിക്കുന്നത്‌ . എന്നാല്‍ വേറൊരു ടൈപ്പ് ഫയര്‍  ഉണ്ട് . അതില്‍ വൃക്ഷതലപ്പുകള്‍ മാത്രമാണ് കത്തി നശിക്കുക . അതായത് തീ മുകള് വഴി കത്തിപോകും പേര്  crown fire . ഇതില്‍  ഏത് വിഭാഗം തീയ് ആണെങ്കിലും അത് എവിടെ പടരുന്നുവോ അല്ലെങ്കില്‍ എന്തൊക്കെ നശിപ്പിച്ചോ എന്നതിനെ ആശ്രയിച്ചിരിക്കും ആ വനത്തിന്റെ പിന്നീടുള്ള ഉയര്‍ത്തെഴുന്നെല്‍പ്പ് .  


കാട്ടുതീ ഗുണകരമാണോ ?

കാട്ടു തീയ് സത്യത്തില്‍ വനത്തില്‍ ഉണ്ടാകുന്ന മഴയും മഞ്ഞും , വെള്ളപ്പൊക്കവും പോലെ കാടിന്‍റെ ഭാഗം തന്നെയാണ്  (അത് സ്വാഭാവികമായി ഉണ്ടാകുമ്പോള്‍ മാത്രം ).  കാട്ടുതീയെ ആശ്രയിച്ചു പരാഗണം നടത്തുന്ന ചെടികളും വൃക്ഷങ്ങളും  ഉണ്ട് ( pyriscence , Pinus contorta) എന്നും കൂടി അറിയുക . Serotiny എന്നാണ് ഈ അടാപ്ട്ടെഷനെ വിളിക്കുക .  പുക മൂലമോ ചൂട് മൂലമോ ആണ് ഇവയുടെ കായകള്‍ പൊട്ടിത്തെറിക്കുക .  കാട്ടുതീയ്ക്കു  ശേഷമുള്ള  കാടിന്‍റെ ഘടന അതിനു മുന്‍പുള്ളതിനെ ആശ്രയിച്ചിരിക്കും ! Fire-intolerant ആയുള്ള സസ്യജാലങ്ങള്‍ തീയ്ക്കു  ശേഷം ആ വനത്തില്‍ നിന്നും എന്നന്നേയ്ക്കുമായി അപ്രത്യക്ഷമാകും .  അല്ലാത്തവ (Fire-tolerant species ) വീണ്ടും നാമ്പെടുക്കും .  മൂന്നോമാതൊരു കൂട്ടര്‍ക്ക്  (Fire-resistant) തീയ് അത്രയ്ക്ക് ബാധിക്കില്ല . തലയെടുപ്പുള്ള പൈന്‍ പോലുള്ള  കൂറ്റന്‍ വൃക്ഷങ്ങളാണ് ഇക്കൂട്ടത്തില്‍ പെടുന്നത് .  

ഇനി മൃഗങ്ങളെ ഇതെങ്ങിനെ ബാധിക്കും എന്ന് നോക്കാം .  മിക്കതും ഓടിരക്ഷപെടലാണ് പതിവ് . അതിനു കഴിയാതവയും പ്രസവിച്ചും മുട്ടയിട്ടും കൂടുകൂട്ടിയും കഴിയുന്നവയും ചിലപ്പോള്‍ തീയില്‍ പെട്ടേക്കാം . മറ്റൊരു രസം എന്താണെന്ന് വെച്ചാല്‍ പ്രമുഖ ethnoornithologist ( പക്ഷികളും മനുഷ്യരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ശാസ്ത്രം )  ആയ Gosford പറയുന്നത് ഇരകളെ പുകച്ചു പുറത്തു ചാടിക്കാന്‍ black kite പോലുള്ള ഇരപിടിയന്‍  പക്ഷികള്‍ തീ പടര്‍ത്താന്‍ സഹായിക്കാറുണ്ട് എന്നാണ് ! (https://goo.gl/1FMIdk). ഉരഗങ്ങളും ഇഴജന്തുക്കളും കുഴിയിലും വെള്ളത്തിലും ഒളിച്ചു രക്ഷപെടാറുണ്ട് . 

Secondary succession- പുനര്‍ജീവനം

കത്തിക്കരിഞ്ഞു മണ്ണിലേക്ക് വീഴുന്ന മരങ്ങള്‍ മണ്ണിന്‍റെ പി എച്ച് മൂല്യം കൂട്ടാന്‍ സഹായിക്കും .  ഇത് പിന്നീടുള്ള സസ്യജാലങ്ങളുടെ വളര്‍ച്ചക്ക് സഹായകരമാണെന്നാണ്  തെളിയുന്നത് .  ചെറിയ തോതിലുള്ള തീപിടുത്തം ആണെങ്കില്‍ മണ്ണിന്‍റെ വിളവ്‌ കൂടും എന്നും വലിയ തോതില്‍ ആണ് കാട്ടുതീ പടര്‍ന്നത് എങ്കില്‍ അഞ്ചാറു കൊല്ലത്തേക്ക്  ആ മണ്ണില്‍ വലിയ വളര്‍ച്ച ഉണ്ടാകില്ല എന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു .  മണ്ണിലെക്കിറങ്ങിയ താപമാണ്‌ ഇത് നിയന്ത്രിക്കുന്നത്‌ .  മേല്‍ക്കാടുകള്‍ ഇല്ലാതായതോടെ മണ്ണ് കൂടുതല്‍ സൂര്യപ്രകാശം ഏല്‍ക്കുകയും ധാധുസമ്പുഷ്ടമാവുകയും ചെയ്യും .  പിന്നീടുണ്ടാകുന്ന മഴയില്‍ ജലത്തിന്‍റെ ഒഴുക്ക്  ക്രമാതീതമായി  ഉണ്ടാവും . തടയാന്‍ മരങ്ങള്‍ ഇല്ലാത്തതാണ് കാരണം . ഇത്  ധാധുക്കളും മേല്‍മണ്ണും  ഒരേ രീതിയില്‍  വിതരണം ചെയ്യാന്‍ സഹായകരമാവുകയും വിത്തുകളും കായകളും എല്ലായിടത്തും എത്താന്‍ ഗുണപ്പെടുകയും  ചെയ്യും .  പുല്‍നാമ്പുകള്‍  തളിര്‍ക്കുന്നതോടെ ഓടിപ്പോയ മൃഗങ്ങള്‍ പതുക്കെപ്പതുക്കെ  തിരികെയെത്താന്‍  ആരംഭിക്കും .

ഒരു കാര്യം ഉറപ്പാണ്‌ കാട്ടുതീയ്ക്ക് മുന്‍പും അതിനു ശേഷവും ഉള്ള കാടിന്‍റെ ഘടന നന്നേ വ്യത്യാസപ്പെട്ടിരിക്കും. മനുഷ്യന്‍ ഉണ്ടാക്കിയതും അല്ലാത്തതും  ആയി പലഭാഗങ്ങളിലായി വനം ഇപ്പോള്‍  കത്തുന്നുണ്ട് . ലോകത്ത് ഇപ്പോള്‍ എവിടെയൊക്കെ കാട്ടുതീ പടരുന്നുണ്ട് എന്ന് ഈ ലിങ്കില്‍ പോയാല്‍  ലൈവ് ആയി അറിയാം.

http://fires.globalforestwatch.org/map/


Popular

Secrets of the Neanderthals!

എന്തെല്ലാം വേർതിരിവുകളാണ് നാം മനുഷ്യർക്കിടയിൽ ഉള്ളത്? ജാതി, മതം, ഭാഷ, രാജ്യം, നിറം, ലിംഗം അങ്ങിനെ ഒട്ടനവധികാര്യങ്ങളിൽ നമ്മുക്കിടയിൽ വേർതിരിവുകളുണ്ട്. ഓർക്കുക, നമ്മൾ ഒരൊറ്റ ജീവിവർഗ്ഗമാണ്, ഹോമോ സാപ്പിയൻസ്. പക്ഷേ എന്നിട്ടും നമ്മുക്കിടയിൽ ഇത്തരം വേർതിരിവുകൾ നിലനിൽക്കുന്നു. പ്രകൃതിയുടെ ഭംഗി തന്നെ ഈ വിത്യാസങ്ങൾ തന്നെയാണ്. പക്ഷേ ആ വ്യത്യാസങ്ങളെ പരസ്പരം വെറുക്കുവാനുള്ള കാരണങ്ങളായിട്ടാണ് നാം കരുതുന്നത്. ഒരേ വർഗ്ഗത്തിൽപ്പെട്ട മനുഷ്യരെ ചെറിയ വ്യത്യാസങ്ങളുടെ പേരിൽ നമുക്ക് സ്നേഹിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ നമ്മിൽപ്പെടാത്ത മറ്റൊരു മനുഷ്യവർഗ്ഗം ഈ ഭൂമിയിൽ ഉണ്ടായിരുന്നുവെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? ഭാഗ്യത്തിന് ഇന്ന് നമ്മോടൊപ്പം ജീവിക്കുവാൻ മറ്റൊരു മനുഷ്യ വർഗ്ഗം ഇന്നീഭൂമിയിൽ അവശേഷിച്ചിട്ടില്ല. എന്നാൽ പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഇതായിരുന്നില്ല സ്ഥിതി. അന്ന് ഈ ഭൂമിയിൽ നമ്മോടൊപ്പം മറ്റ് മനുഷ്യവർഗ്ഗങ്ങൾക്കൂടി ജീവിച്ചിരുന്നു. അവരെ ആർക്കെയക്ക് ഹ്യൂമൻസ് (Archaic humans) എന്നാണ് വിളിക്കുന്നത്. അക്കൂട്ടത്തിൽപ്പെട്ട ഡെനിസവൻ (Denisovan) എന്ന മനുഷ്യവർഗ്ഗം ന്യൂ ഗിനിയിലും (New Guinea) പരിസരങ്ങളിലും ഏതാ...

നെപ്പോളിയനെ മുയലുകൾ ആക്രമിച്ചപ്പോൾ!

ലോകത്തിന്നുവരെ ജീവിച്ചിരുന്ന മിലിട്ടറി ലീഡേഴ്സിൽ അഗ്രഗണ്യനായിരുന്നു നെപ്പോളിയൻ എന്നത്തിൽ ആർക്കും സംശയമില്ല. അദ്ദേഹത്തിന്റ യുദ്ധതന്ത്രങ്ങളും, നയങ്ങളും, മൂർച്ചയുള്ള സ്വഭാവരീതികളും സമാനതയില്ലാത്തത് തന്നെയാണ്. അവസാനം അദ്ദേഹം ഫ്രാൻസിന്റെ ചക്രവർത്തിയാകുകയും നീണ്ട 12 വർഷങ്ങൾ അധികാരത്തിലിരിക്കുകയും ചെയ്തു. ഈ കാലയളവിൽ അദ്ദേഹം ഫ്രഞ്ച് ജനതയ്ക്കും, സർക്കാരിനും ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്. ഫ്രഞ്ച് ഗവർമെന്റിനെ ഏകീകൃതമാക്കിയതും, വിദ്യാഭ്യാസനയങ്ങളിൽ മാറ്റം വരുത്തിയതും, സയൻസിനും, കലകൾക്കും കൂടുതൽ പണം അനുവദിച്ചതുമെല്ലാം അദ്ദേഹത്തിന്റെ ഭരണകാലനേട്ടങ്ങളാണ്. നെപ്പോളിയന്റെ യുദ്ധ തന്ത്രങ്ങൾ ഇന്നും സൈനികക്ളാസുകളിൽ ചർച്ചാവിഷയമാണ്. പക്ഷെ ഇങ്ങനെയൊക്കെയുള്ള സാക്ഷാൽ നെപ്പോളിയനെ ഒരുകൂട്ടം മുയലുകൾ തുരത്തിയോടിച്ചു എന്ന് പറഞ്ഞാൽ നമ്മുക്ക് വിശ്വസിക്കുവാൻ പ്രയാസം തോന്നും. 1807 ലാണ് സംഭവം. ആ വർഷമാണ് ഫ്രഞ്ച് ഭരണകൂടം, റഷ്യൻ സാമ്രാജ്യവുമായി ഒരു സമാധാനക്കരാർ (Treaty of Tilsit)  ഒപ്പുവെച്ചത്. അതോടുകൂടി ഫ്രാൻസും റഷ്യയും തമ്മിൽ വര്ഷങ്ങളായി നിലനിന്നിരുന്ന സംഘർഷത്തിന് അവസാനമുണ്ടാവുകയും ചെയ്തു. അത്  തന്റെ ഭരണകാലത്തെ വല...

നൈലിന്റെ ഉത്ഭവം തേടിയുള്ള യാത്ര! Season 2

1861 മെയ് മാസത്തിലെ ചുട്ടുപൊള്ളുന്ന ഒരു പകൽ. നൂബിയൻ മരുഭൂമിയിലെ കൊരോസ്കൊയിൽ നിന്നും തെക്കോട്ട് നീളുന്ന ക്യാരവാൻ റൂട്ടിൽ രണ്ടോ മൂന്നോ ഒട്ടകങ്ങൾ മാത്രമുള്ള ഒരു ചെറുസംഘം സാവധാനം നീങ്ങുന്നുണ്ട്. ഈ വഴികളിലൂടെ സാധാരണ പോകുന്ന കച്ചവടസംഘങ്ങളുടെയത്ര ആൾബലമോ, ഒട്ടകങ്ങളോ ഇക്കൂട്ടത്തിൽ കാണ്മാനില്ല. നീളമുള്ള താടിയും, പരുക്കൻ മുഖവുമുള്ള ഒരു ഇംഗ്ലീഷുകാരനാണ് ഏറ്റവും മുന്നിലുള്ള ഒട്ടകത്തിന്റെ പുറത്തുള്ളത്. അതിന്റെയും മുന്നിൽ സംഘത്തിലെ ദ്വിഭാഷിയായ മുഹമ്മദ് കാൽനടയായി നീങ്ങുന്നുണ്ട്. എന്നാൽ പൊടുന്നനെ പുറകിലുണ്ടായിരുന്ന ഒട്ടകം വേഗതകൂട്ടി ഏറ്റവും മുന്നിലെത്തിയ ശേഷം എല്ലാവരെയും പിന്നിലാക്കി അതിവേഗം മുന്നോട്ട് കുതിച്ചു. അക്കാലത്തെ ആഫ്രിക്കൻ ദൃശ്യങ്ങളിൽ ഏറ്റവും വിസ്മയിപ്പിക്കുന്ന ഒന്നായിരുന്നു ആ കാഴ്ച. കാരണം ഇപ്പോൾ മുന്നിൽക്കയറിയ ഒട്ടകത്തെ അതിന്റെ മുകളിലിരുന്ന് നിയന്ത്രിച്ചിരുന്നത് ഒരു യൂറോപ്യൻ വനിതയായിരുന്നു.  “സാബ്, പൊടിക്കാറ്റ് വരുന്നുണ്ട്. അങ്ങയുടെ ഭാര്യയോട് വേഗത കുറച്ച് നമ്മുടെയൊപ്പം സഞ്ചരിക്കുവാൻ പറയൂ.” മുഹമ്മദ് തന്റെ യജമാനനോട് ഉറക്കെ വിളിച്ചുപറഞ്ഞു. അത് കേട്ട് രണ്ടാമത്തെ ഒട്ടകത്തിന്റെ പ...