1861 മെയ് മാസത്തിലെ ചുട്ടുപൊള്ളുന്ന ഒരു പകൽ. നൂബിയൻ മരുഭൂമിയിലെ കൊരോസ്കൊയിൽ നിന്നും തെക്കോട്ട് നീളുന്ന ക്യാരവാൻ റൂട്ടിൽ രണ്ടോ മൂന്നോ ഒട്ടകങ്ങൾ മാത്രമുള്ള ഒരു ചെറുസംഘം സാവധാനം നീങ്ങുന്നുണ്ട്. ഈ വഴികളിലൂടെ സാധാരണ പോകുന്ന കച്ചവടസംഘങ്ങളുടെയത്ര ആൾബലമോ, ഒട്ടകങ്ങളോ ഇക്കൂട്ടത്തിൽ കാണ്മാനില്ല. നീളമുള്ള താടിയും, പരുക്കൻ മുഖവുമുള്ള ഒരു ഇംഗ്ലീഷുകാരനാണ് ഏറ്റവും മുന്നിലുള്ള ഒട്ടകത്തിന്റെ പുറത്തുള്ളത്. അതിന്റെയും മുന്നിൽ സംഘത്തിലെ ദ്വിഭാഷിയായ മുഹമ്മദ് കാൽനടയായി നീങ്ങുന്നുണ്ട്. എന്നാൽ പൊടുന്നനെ പുറകിലുണ്ടായിരുന്ന ഒട്ടകം വേഗതകൂട്ടി ഏറ്റവും മുന്നിലെത്തിയ ശേഷം എല്ലാവരെയും പിന്നിലാക്കി അതിവേഗം മുന്നോട്ട് കുതിച്ചു. അക്കാലത്തെ ആഫ്രിക്കൻ ദൃശ്യങ്ങളിൽ ഏറ്റവും വിസ്മയിപ്പിക്കുന്ന ഒന്നായിരുന്നു ആ കാഴ്ച. കാരണം ഇപ്പോൾ മുന്നിൽക്കയറിയ ഒട്ടകത്തെ അതിന്റെ മുകളിലിരുന്ന് നിയന്ത്രിച്ചിരുന്നത് ഒരു യൂറോപ്യൻ വനിതയായിരുന്നു.
“സാബ്, പൊടിക്കാറ്റ് വരുന്നുണ്ട്. അങ്ങയുടെ ഭാര്യയോട് വേഗത കുറച്ച് നമ്മുടെയൊപ്പം സഞ്ചരിക്കുവാൻ പറയൂ.”
മുഹമ്മദ് തന്റെ യജമാനനോട് ഉറക്കെ വിളിച്ചുപറഞ്ഞു. അത് കേട്ട് രണ്ടാമത്തെ ഒട്ടകത്തിന്റെ പുറത്തുണ്ടായിരുന്ന വേട്ടക്കാരനും, പര്യവേഷകനുമായ സാമുവേൽ വൈറ്റ് ബേക്കർ ചിരിച്ചുകൊണ്ട് പറഞ്ഞു.
“നീ പേടിക്കേണ്ട. അവൾ തീയിൽ കുരുത്ത പെണ്ണാണ്. ന്യൂബിയൻ മരുഭൂമിയിലെ വെയിലിനോ, ഇവിടുത്തെ പൊടിക്കാറ്റിനോ അവളെ തകർക്കുവാൻ കഴിയില്ല.”
ഇത്രയും പറഞ്ഞ ശേഷം സാമുവേൽ വൈറ്റ് ബേക്കർ യാത്ര തുടങ്ങുന്നതിനു മുൻപ് ഭാര്യ ഫ്ലോറൻസ് തന്നോട് പറഞ്ഞ വാക്കുകൾ ഒന്നുകൂടി മനസ്സിലോർത്തു.
“നിങ്ങൾ പോകുന്ന സ്ഥലത്തേക്ക് ഞാനും വരും, നിങ്ങൾ അന്തിയുറങ്ങുന്നയിടത്ത് ഞാനും കിടക്കും, നിങ്ങൾ മരിക്കുന്ന സ്ഥലത്ത് തന്നെ വേണം എന്നെയും അടക്കുവാൻ”
ബൈബിളിലെ റൂത്തിൻറെ പുസ്തകത്തിലെ ഒരു ഭാഗം (Ruth 1:16-17) ആവർത്തിച്ചുകൊണ്ട് സാഹസികനായ തന്റെ ഭർത്താവിന്റെ കൂടെ ലോകത്തിന്റെ ഏതറ്റംവരെയും കൂടെയുണ്ടാവുമെന്ന് പറയുകയായിരുന്നു ഫ്ലോറൻസ് ബേക്കർ. യാത്ര തുടങ്ങുമ്പോൾ സാമുവേലിന്റെ പ്രായം 41 ആണ്. എന്നാൽ ഭാര്യ ഫ്ലോറൻസിന് വെറും 21 വയസ് മാത്രമേ അപ്പോൾ പ്രായമുണ്ടായിരുന്നുവുള്ളൂ. ഫ്ലോറൻസ്, സാമുവേലിന്റെ ഭാര്യയായ കഥ ഒരു ചലച്ചിത്രത്തെ വെല്ലുന്ന സംഭവമാണ്.
ഇന്നത്തെ റൊമാനിയയിലെ ട്രാൻസിൽവാന്യയിൽ 1841 ലാണ് ഫ്ലോറൻസ് ജനിക്കുന്നത്. എന്നാൽ 1849ൽ നടന്ന ഒരു കൂട്ടക്കൊലയിൽ അവളുടെ മാതാപിതാക്കളും, സഹോദരനും വധിക്കപ്പെട്ടു. അനാഥയാക്കപ്പെട്ട ഫ്ലോറൻസ് ഒരു അർമീനിയൻ കുടുംബത്തോടൊപ്പമാണ് അവിടെനിന്നും രക്ഷപ്പെട്ടത്. തെക്കൻ യൂറോപ്പായിരുന്നു അവരുടെ ലക്ഷ്യം. ഗ്രീസ് ഒഴികെയുള്ള തെക്കൻ യൂറോപ്പ് അക്കാലത്ത് ഓട്ടോമൻ സാമ്രാജ്യത്തിന്റെ കീഴിൽ ആയിരുന്നു ഉണ്ടായിരുന്നത്. ഇന്നത്തെ ബൾഗേറിയയിലെ വിഡിൻനഗരത്തിലാണ് അവർ എത്തിപ്പെട്ടത്. എന്നാൽ അവിടെ വെച്ച് ഫ്ലോറൻസിനെ കാണാതായി. വർഷങ്ങൾക്ക് ശേഷം മറ്റൊരു രൂപത്തിലാണ് ഫ്ലോറൻസ് വീണ്ടും പ്രത്യക്ഷപ്പെട്ടത്.
തടവിലാക്കപ്പെടുന്ന യൂറോപ്യൻസിനെ അടിമകളാകുന്ന സമ്പ്രദായം ഓട്ടോമൻ സാമ്രാജ്യത്തിൽ അക്കാലത്തും നിലവിലുണ്ടായിരുന്നു. അങ്ങിനെ ഫ്ലോറൻസും വിഡിൻ നഗരത്തിലെ ഓട്ടോമൻ പാഷയുടെ അടിമകളിൽ ഒരാളായി മാറി. ആ കാലങ്ങളിൽ ഒട്ടനവധി ദുരിതങ്ങളിലൂടെയാണ് ആ പെൺകുട്ടിയുടെ ജീവിതം കടന്നുപോയത്. എന്നാൽ ഭാഗ്യം അവളെ തീരെ കൈവിട്ടിരുന്നില്ല. 1859 ൽ യൂറോപ്പിൽ നിന്നും സുഹൃത്തുക്കളായ രണ്ട് യാത്രികർ വിഡിൻ നഗരത്തിൽ എത്തിച്ചേർന്നു. ഒരു ബ്രിട്ടീഷുകാരനും, ഒരു ഇന്ത്യൻ രാജാവുമായിരുന്നു അത്. ബ്രിട്ടീഷുകാരൻ സാഹസിക സഞ്ചാരിയും, വേട്ടക്കാരനുമായി സാമുവൽ വൈറ്റ് ബേക്കർ ആയിരുന്നു. അവസാനത്തെ സിഖ് രാജാവായ ദലീപ് സിങ് ആയിരുന്നു രണ്ടാമൻ.
ലോകത്തിന്റെ രണ്ട് കോണുകളിൽ ജനിച്ച സാമുവൽ വൈറ്റ് ബേക്കറും, മഹാരാജ ദലീപ് സിങ്ങും സുഹൃത്തുക്കളായതും, ഒരു ഹണ്ടിംഗ് ട്രിപ്പിനോട് അനുബന്ധിച്ച് വിഡിൻ നഗരത്തിൽ എത്തിച്ചേർന്നതും മറ്റൊരു രസകരമായ സംഭവമാണ്.
എന്തെല്ലാം വേർതിരിവുകളാണ് നാം മനുഷ്യർക്കിടയിൽ ഉള്ളത്? ജാതി, മതം, ഭാഷ, രാജ്യം, നിറം, ലിംഗം അങ്ങിനെ ഒട്ടനവധികാര്യങ്ങളിൽ നമ്മുക്കിടയിൽ വേർതിരിവുകളുണ്ട്. ഓർക്കുക, നമ്മൾ ഒരൊറ്റ ജീവിവർഗ്ഗമാണ്, ഹോമോ സാപ്പിയൻസ്. പക്ഷേ എന്നിട്ടും നമ്മുക്കിടയിൽ ഇത്തരം വേർതിരിവുകൾ നിലനിൽക്കുന്നു. പ്രകൃതിയുടെ ഭംഗി തന്നെ ഈ വിത്യാസങ്ങൾ തന്നെയാണ്. പക്ഷേ ആ വ്യത്യാസങ്ങളെ പരസ്പരം വെറുക്കുവാനുള്ള കാരണങ്ങളായിട്ടാണ് നാം കരുതുന്നത്. ഒരേ വർഗ്ഗത്തിൽപ്പെട്ട മനുഷ്യരെ ചെറിയ വ്യത്യാസങ്ങളുടെ പേരിൽ നമുക്ക് സ്നേഹിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ നമ്മിൽപ്പെടാത്ത മറ്റൊരു മനുഷ്യവർഗ്ഗം ഈ ഭൂമിയിൽ ഉണ്ടായിരുന്നുവെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? ഭാഗ്യത്തിന് ഇന്ന് നമ്മോടൊപ്പം ജീവിക്കുവാൻ മറ്റൊരു മനുഷ്യ വർഗ്ഗം ഇന്നീഭൂമിയിൽ അവശേഷിച്ചിട്ടില്ല. എന്നാൽ പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഇതായിരുന്നില്ല സ്ഥിതി. അന്ന് ഈ ഭൂമിയിൽ നമ്മോടൊപ്പം മറ്റ് മനുഷ്യവർഗ്ഗങ്ങൾക്കൂടി ജീവിച്ചിരുന്നു. അവരെ ആർക്കെയക്ക് ഹ്യൂമൻസ് (Archaic humans) എന്നാണ് വിളിക്കുന്നത്. അക്കൂട്ടത്തിൽപ്പെട്ട ഡെനിസവൻ (Denisovan) എന്ന മനുഷ്യവർഗ്ഗം ന്യൂ ഗിനിയിലും (New Guinea) പരിസരങ്ങളിലും ഏതാ...
ലോകത്തിന്നുവരെ ജീവിച്ചിരുന്ന മിലിട്ടറി ലീഡേഴ്സിൽ അഗ്രഗണ്യനായിരുന്നു നെപ്പോളിയൻ എന്നത്തിൽ ആർക്കും സംശയമില്ല. അദ്ദേഹത്തിന്റ യുദ്ധതന്ത്രങ്ങളും, നയങ്ങളും, മൂർച്ചയുള്ള സ്വഭാവരീതികളും സമാനതയില്ലാത്തത് തന്നെയാണ്. അവസാനം അദ്ദേഹം ഫ്രാൻസിന്റെ ചക്രവർത്തിയാകുകയും നീണ്ട 12 വർഷങ്ങൾ അധികാരത്തിലിരിക്കുകയും ചെയ്തു. ഈ കാലയളവിൽ അദ്ദേഹം ഫ്രഞ്ച് ജനതയ്ക്കും, സർക്കാരിനും ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്. ഫ്രഞ്ച് ഗവർമെന്റിനെ ഏകീകൃതമാക്കിയതും, വിദ്യാഭ്യാസനയങ്ങളിൽ മാറ്റം വരുത്തിയതും, സയൻസിനും, കലകൾക്കും കൂടുതൽ പണം അനുവദിച്ചതുമെല്ലാം അദ്ദേഹത്തിന്റെ ഭരണകാലനേട്ടങ്ങളാണ്. നെപ്പോളിയന്റെ യുദ്ധ തന്ത്രങ്ങൾ ഇന്നും സൈനികക്ളാസുകളിൽ ചർച്ചാവിഷയമാണ്. പക്ഷെ ഇങ്ങനെയൊക്കെയുള്ള സാക്ഷാൽ നെപ്പോളിയനെ ഒരുകൂട്ടം മുയലുകൾ തുരത്തിയോടിച്ചു എന്ന് പറഞ്ഞാൽ നമ്മുക്ക് വിശ്വസിക്കുവാൻ പ്രയാസം തോന്നും. 1807 ലാണ് സംഭവം. ആ വർഷമാണ് ഫ്രഞ്ച് ഭരണകൂടം, റഷ്യൻ സാമ്രാജ്യവുമായി ഒരു സമാധാനക്കരാർ (Treaty of Tilsit) ഒപ്പുവെച്ചത്. അതോടുകൂടി ഫ്രാൻസും റഷ്യയും തമ്മിൽ വര്ഷങ്ങളായി നിലനിന്നിരുന്ന സംഘർഷത്തിന് അവസാനമുണ്ടാവുകയും ചെയ്തു. അത് തന്റെ ഭരണകാലത്തെ വല...