Skip to main content

Roman legionary - The Human War Machine

മനുഷ്യരാശിയുടെചരിത്രത്തിലെ ഏറ്റവും അപകടകാരിയായ ഹ്യുമൻ വാർ മെഷീൻ -- ദി റോമൻ ലീജിയനറി. പൂർണ്ണ പരിശീലനം തികഞ്ഞ റോമൻ പട്ടാളക്കാരനാണ് റോമൻ ലീജിയനറി. ലോകം കണ്ട ഏറ്റവും വലിയ സാമ്രാജ്യങ്ങളിൽ ഒന്നായ റോമൻ എമ്പയർ സ്ഥാപിച്ചതും നിലനിർത്തിയതും റോമൻ ലീജിയനറി എന്നറിയപ്പെട്ടിരുന്ന ഈ ഹ്യുമൻ വാർ വെപ്പൺ ആണ്. well-trained, well-equipped, efficiently led ഈ മൂന്ന് കരണങ്ങളാണ് റോമൻ പട്ടാളക്കാരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നത്. അതുമാത്രമല്ല they were well-fed. ഒഴിഞ്ഞ വയറുള്ള പട്ടാളക്കാരൻ ചത്ത കുതിരയ്ക്ക് തുല്യമാണ്. അതുകൊണ്ടു അക്കാലത്തെ ഏറ്റവും നല്ല ഭക്ഷണവും ഒരു റോമൻ പട്ടാളക്കാരനു ലഭിച്ചിരുന്നു.

45 വയസിനു താഴെയുള്ള ഏതൊരു റോമൻ പൗരനും റോമൻ ലീജിയനറി ആകുവാനുള്ള അവസരമുണ്ട്. ചെറുപ്പക്കാരാണെങ്കിൽ 25 വർഷമാണ് ഒരു പട്ടാളക്കാരന്റെ സേവന കാലാവധി. യുദ്ധമാണ് പ്രധാന ജോലിയെങ്കിലും, ഇതിനിടയിൽ റോഡ്, കെട്ടിടം പണികൾ , പിടിച്ചെടുക്കുന്ന സ്ഥലങ്ങളിലെ പുനർനിർമ്മാണം, ലോക്കൽ പോലീസിന്റെ പണി, ഇതൊക്കെയും റോമൻ ലീജനറിയുടെ ജോലികളിൽ ഉൾപ്പെടും.


തിരഞ്ഞെടുത്ത് കഴിഞ്ഞാൽ നാല് മാസമാണ് ബേസിക് ട്രെയിനിങ്. ഇതിൽ ദിവസേനയുള്ള പരേഡ് തന്നെയാണ് ട്രൈനിങ്ങിലെ മുഖ്യ ഇനം. പടച്ചട്ടയും ആയുധങ്ങളും ഉൾപ്പടെ 45 കിലോ ഭാരമാണ് ഓരോ റോമൻ പട്ടാളക്കാരനും ദേഹത്ത് അണിയേണ്ടത്. ഇതും വഹിച്ചുകൊണ്ട് ദിവസേന 40 കിലോമീറ്റർ ദൂരമാണ് ട്രെയിനിങ് വേളകളിൽ ഒരു ലീജിയനറി നടക്കേണ്ടത്. ഡോക്ടോറി (doctore) എന്നാണ് പരിശീലകൻ അറിയപ്പെടുന്നത്. തടികൊണ്ടുള്ള വാളും പരിചയുമാണ് പരിശീലനത്തിന് ഉപയോഗിക്കുക. രസമെന്താണെന്നു വെച്ചാൽ യുദ്ധത്തിനുപയോഗിക്കുന്ന ശരിക്കുള്ള വാളിനേക്കാൾ ഭാരമുണ്ടായിരുന്നു, പരിശീലനത്തിന് ഉപയോഗിച്ചരുന്ന വുഡൻ സ്വോർഡിന്.

അടിസ്ഥാനപരമായി ഒറ്റയ്‌ക്കൊറ്റക്ക് പൊരുതുവാൻ പരിശീലിപ്പിക്കാറുണ്ടെങ്കിലും, ഒരു ഗ്രൂപ്പായി പൊരുതി ജയിക്കുവാനാണ് ഒരൊറ്റ റോമൻ ലീജിനറിയും പഠിക്കുന്നതും പഠിപ്പിക്കുന്നതും. ലീജിയൻ എന്നറിയപ്പെടുന്ന ഇത്തരം സൈനിക ഗ്രൂപ്പുകൾക്ക് തങ്ങളേക്കാൾ വലിപ്പമുള്ള സൈന്യത്തെ വരെ ഓർഗനൈസ്ഡ് ആയിട്ടുള്ള കൂട്ട ആക്രമണത്തിലൂടെ തറപറ്റിക്കാനാവും.

അച്ചടക്കം, അനുസരണം, ഇത് രണ്ടുമാണ് ഒരു റോമൻ ലീജിനറിയുടെ മുഖമുദ്ര. അതുകൊണ്ടു തന്നെ ഇതിലേതെങ്കിലും തെറ്റിച്ചാൽ കിട്ടുന്നത് അതിഭീകരമായ ശിക്ഷയാവും. ഉദാഹരണത്തിന് തന്റെ ഊഴമിട്ടുള്ള കാവൽ ഡ്യൂട്ടിക്കിടെ ഒന്ന് ഉറങ്ങിപ്പോയാൽ കിട്ടുന്നത് വധശിക്ഷയാവും. അതുപോലെ തന്നെ ഒരു യൂണിറ്റ് മുഴുവനും ചെയ്ത തെറ്റാണെകിൽ ശിക്ഷ ഇതിലും പൈശാചികമായിരിക്കും. ആദ്യം ആ യൂണിറ്റിനെ പത്തുപേരുള്ള ഒരൊറ്റ ഗ്രൂപ്പായിട്ട് തിരിക്കും. എന്നിട്ട് കുറിയിട്ട് ആ പത്തുപേരിൽ ഒരാളെ തിരഞ്ഞെടുത്തത് മാറ്റി നിർത്തും. ഇനിയാണ് ശിക്ഷ. ബാക്കി ഒന്പതു സൈനികർ ചേർന്ന് കുറിയിട്ട് മാറ്റി നിർത്തിയ ആ പത്താമനെ വടി കൊണ്ട് തല്ലിക്കൊല്ലണം. കേട്ടാൽ ഭീതി തോന്നുന്ന ഇത്തരം ശിക്ഷാ വിധികളായിരുന്നു , റോമൻ സൈന്യത്തിന്റെ അച്ചടക്കത്തിന്റെ നെടുതൂൺ .

25 വർഷമാണ് ഒരു റോമൻ ലീജിയനറിയുടെ സർവീസ് കാലാവധി. ഇതിൽ 5 വർഷങ്ങൾ റിസർവിൽ ആണ് ജോലി ചെയ്യേണ്ടത്. ഒരു സാധാരണ പട്ടാളക്കാൻറെ ശമ്പളം പ്രതിമാസം 20 ദിനാറി ആണ്. കഴിവുള്ളവനാണെങ്കിൽ ചക്രവർത്തിയുടെ പ്രെട്ടോറിയൻ ഗാർഡിലേക് തിരഞ്ഞെടുക്കപ്പെടും (Pretorian guard) . അങ്ങിനെയാണെങ്കിൽ ശമ്പളം 60 ദിനാറി (denarii) വരെയും ഉയരും. ഇതെല്ലാം സാധാരണ പട്ടാളക്കാരുടെ ശമ്പളം ആണ്. സ്ഥാനക്കയറ്റം കിട്ടിയാൽ ശമ്പളത്തിലും കാര്യമായ വ്യത്യാസം ഉണ്ടാകും. കൂടാതെ പുതിയ ചക്രവർത്തിമാർ അധികാരം ഏറ്റെടുക്കുമ്പോൾ വേറെ ചില പാരിതോഷികങ്ങളും ലഭിക്കും.

ഇനി റിട്ടയർ ആയാലോ ? കൃഷിചെയ്ത് ജീവിക്കാനുള്ള സ്ഥലവും 3000 ദിനാറിയുമാണ് ആ സമയം റോമൻ പട്ടാളക്കാരനു ലഭിക്കുക. കൂടാതെ യുദ്ധ സമയങ്ങളിൽ കിട്ടിയ കൊള്ളമുതലും, അടിമകളും അവനു സ്വന്തമായി തന്നെ വയ്ക്കാം. ജൂലിയസ് സീസറിന്റെ കാലത്ത് കാൽ ദിനാറി കൊണ്ട് ഒരു ബ്രെഡും, 200 ദിനാറിൽ കൊണ്ട് ഒരു പശുവിനെയും ലഭിക്കുമായിരുന്നു. 25൦൦൦ ദിനാറി കൊടുത്താൽ ഒരു ചെറിയ ഫാമും, 500 ദിനാറിക്ക് ഒരു അടിമയെയും സ്വന്തമാക്കാം.

THE BADASS TRAINING OF THE ROMAN ARMY 

അയ്യായിരം പട്ടാളക്കാർ അടങ്ങുന്ന ഒരു സൈനികവ്യൂഹമാണ് റോമൻ ലീജിയൻ. 25 വർഷത്തെ സർവീസ് കഴിഞ്ഞു ഏതാണ്ട് 120 പേരെങ്കിലും ഒരു റോമൻ ലീജിയണിൽ നിന്നും പ്രതിവർഷം വിരമിക്കും. ഇത് കൂടാതെ പരിക്കുകൾ പറ്റിയും മറ്റു കാരണങ്ങൾ കൊണ്ടും ലീജിയനിൽ തുടരാൻ സാധിക്കാത്തവർ വേറെയും ഒരു 100 പേർ ഉണ്ടാവും. ഇതെല്ലാം കണക്കിലെടുത്താൽ പ്രതിവർഷം ഒരു റോമൻ ലീജിയനിലേക്ക് 250 പേരെയെങ്കിലും പുതുതായി റിക്രൂട്ട് ചെയ്യേണ്ടി വരും.

ഈ റിക്രൂട്ട്മെന്റ് പ്രോസസിലെ പ്രധാന ആളുകൾ എന്ന് പറയുന്നത് മിലിട്ടറി ഡോക്ട്ടർമാരും ഡോകടോറി എന്നറിയപ്പെടുന്ന പരിശീലകരുമാണ്. മിലിട്ടറി ഫിസിഷ്യൻസ് തിരഞ്ഞെടുക്കുന്ന ആളുകൾക്ക് ഡോക്ടോറി ആണ് പരിശീലനം നൽകുന്നത്. മിലിട്ടറി ഡോക്ടർമാരും, ആയുധ പരിശീലകരും ഇമ്മ്യൂൺസ് എന്നറിയപ്പെടുന്ന പ്രത്യേക വിഭാഗത്തിൽ ആണ് പെടുന്നത്. ഇവർക്ക് മറ്റു പട്ടാളക്കാർ ചെയ്യുന്ന പാറാവ്, റോഡ്, പാലം പണിയൽ തുടങ്ങിയ ജോലികൾ ചെയ്യേണ്ടതില്ല. മാത്രവുമല്ല സാധാരണ പട്ടാളക്കാരേക്കാൾ കൂടുതൽ ശമ്പളവും ഇവർക്ക് ഉണ്ടായിരുന്നു.

റിക്രൂട്ട്മെന്റ് പ്രോസസിൽ ഗ്രാമങ്ങളിൽ നിന്ന് വരുന്നവർക്ക് മുൻഗണന ഉണ്ടായിരുന്നു. പട്ടണങ്ങളിൽ നിന്ന് വരുന്നവരേക്കാൾ പരുക്കൻമാരാണ് ഇവർ എന്നതാണ് മുഖ്യകാരണം. അതുമാത്രമല്ല, ഇറച്ചിവെട്ടുകാർ, കല്പണിക്കാർ , വേട്ടക്കാർ എന്നിവർക്കും സൈനിക തിരഞ്ഞെടുപ്പിൽ മുൻഗണന ഉണ്ടായിരുന്നു. അതുപോലെ തന്നെ ചില പ്രത്യേക പ്രവിശ്യകളിൽ നിന്ന് വരുന്നവർക്കും മുൻഗണകൾ ലഭിച്ചിരുന്നു. ഉദാഹരണത്തിന് Illyricum (ഇലിയൂരിക്കാം) പ്രവിശ്യ. ഇന്നത്തെ സെർബിയ, ബോസ്നിയ, ക്രൊയേഷ്യ എന്നീരാജ്യങ്ങൾ ഉൾപ്പെടുന്ന പ്രദേശമാണിത്. ഈ ഭാഗങ്ങളിൽ നിന്ന് വരുന്നവർക്ക് യുദ്ധങ്ങളിലുള്ള പ്രാവീണ്യമാണ്‌ അവർക്ക് മുൻഗണന കൊടുക്കുവാനുള്ള കാരണം.

റോമൻ ലീജിയനറിയായി തിരഞ്ഞെടുക്കപ്പെടണമെങ്കിൽ കുറഞ്ഞത് അഞ്ചരയടി ഉയരം ഉണ്ടാവണം. കൂടാതെ ആയാൾ 17 വയസ് തികഞ്ഞ റോമൻ പൗരൻ ആയിരിക്കണമെന്നും നിർബന്ധമുണ്ട്. ഇനി റോമൻ സിറ്റിസൺ അല്ലെങ്കിലും അയാൾക്ക് സൈന്യത്തിൽ ചേരാം. റോമൻ ലീജിയണിന് പകരം റോമൻ ഓക്സിയിലറി സൈന്യത്തിലേക്കാണ് അവരെ തിരഞ്ഞെടുക്കുക. ഇപ്പോഴുള്ള പാരാമിലിട്ടറി പോലെയുള്ള ഒരു സമാന്തര സൈന്യമാണ് റോമൻ ഓക്സിയിലറി ഫോഴ്സസ്.

ആദ്യ കാലങ്ങളിൽ വിവാഹിതർക്ക് റോമൻ സൈന്യത്തിൽ ചേരാൻ അനുവാദം ഉണ്ടായിരുന്നില്ല. അഥവാ വിവാഹിതനാണെങ്കിൽ സൈന്യത്തിൽ ചേരുന്നതോടെ വിവാഹം അസാധുവാക്കപ്പെടും. എന്നാൽ വിവിധ റോമൻ ചക്രവർത്തിമാർ ഈ നിയമങ്ങളിൽ പലപ്പോഴും മാറ്റങ്ങൾ വരുത്തിയിരുന്നു. നല്ല ശമ്പളം, ഭക്ഷണം, പിന്ന പെൻഷൻ. ഇക്കാരണങ്ങളാൽ റോമൻ ലീജിയനറി തിരഞ്ഞെടുപ്പിലേക്ക് അനേകം ആളുകൾ എത്തിയിരുന്നു. അതുപോലെ നോൺ-സിറ്റിസൻസിന്റെ സേനയായ ഓക്‌സിയിലറി സേനയിലേക്കും ആളുകൾ ധാരാളം എത്തിയിരുന്നു. കാരണം അവർക്ക് സൈനിക സേവനത്തിനു ശേഷം റോമൻ പൗരത്വവും കിട്ടിയിരുന്നു.

തിരഞ്ഞെടുപ്പ് കഴിഞ്ഞു സൈന്യത്തിൽ എടുത്തു കഴിഞ്ഞാൽ ആദ്യ നാല്മാസങ്ങൾ കഠിന പരിശീലനമാണ്. കിലോമീറ്ററുകൾ നീളുന്ന പരേഡുകൾ,ആയുധ പരിശീലനങ്ങൾ, ഫോർമേഷൻ ഡ്രില്ലുകൾ അങ്ങനെ പലതും പുതിയ റിക്രൂട്ടുകൾ പഠിക്കേണ്ടതുണ്ട്. ഓരോരുത്തരുടെയും ഫിസിക്കൽ ലിമിറ്റിന്റെ മാക്സിമം ഈ കാലയളവിൽ പുറത്തെടുക്കേണ്ടി വരും. അതുകൊണ്ടു തന്നെ പിടിച്ചു നിൽക്കുവാൻ ശേഷിയില്ലാത്തവർക്ക് ഈ കാലയളവിൽ രാജിവെച്ച് ഒഴിനുപോകുവാൻ തടസമില്ല.

ഇരുപത് കിലോഗ്രാം ഭാരവും വഹിച്ചുകൊണ്ട്, 29 കിലോമീറ്ററുകൾ ആറു മണിക്കൂറുകൾക്കുള്ളിൽ നടന്നു തീർക്കുക എന്നതാണ് പരിശീലനത്തിന്റെ ആദ്യ ഇനം. 20 കിലോ ഭാരം എന്ന് വെച്ചാൽ പടച്ചട്ട, ഹെൽമെറ്റ്, കുന്തം, വാൾ എല്ലാം അതിൽപ്പെടും. ആദ്യമാസങ്ങൾ കഴിയുന്നതോടെ 28 കിലോമീറ്ററിൽ എന്നത് 40 കിലോമീറ്ററുകൾ ആയി വർധിപ്പിക്കും. മഴയായാലും, വെയിലായാലും, മഞ്ഞായാലും ഇതിന് മാറ്റമുണ്ടാകില്ല. കുണ്ടും കുഴികളും, കുന്നുകളും, ചതുപ്പ് നിലങ്ങളും താണ്ടിവേണം ഈ നാൽപ്പത് കിലോമീറ്ററുകൾ പൂർത്തിയാക്കുവാൻ. കൂടാതെ ഇവർക്ക് നീന്തൽ പരിശീലനവും ഉണ്ടാവും.

അടുത്തത് ക്യാമ്പ് നിർമ്മാണമാണ്. തടികൊണ്ടുള്ള ചുറ്റുമതിൽ ഉൾപ്പെടെയുള്ള പരിപൂർണ്ണമായ ഒരു റോമൻ ക്യാമ്പ് അഞ്ചു മണിക്കൂറുകൾ കൊണ്ടാണ് നിർമ്മിക്കേണ്ടത്. ഈ ജോലികൾക്കിടയിൽ ഒച്ചവെയ്ക്കുവാനോ ബഹളം കൂട്ടുവാനോ പാടുള്ളതല്ല. അങ്ങിനെ ചെയ്‌താൽ മരണ ശിക്ഷവരെയും ലഭിക്കാവുന്നതാണ്.

ട്രെയിനിങ്ങിന്റെ മൂന്നാം ഘട്ടം ആയുധ പരിശീലനമാണ്. മുഖാമുഖം നിന്നുള്ള മുഷ്ടിയുദ്ധങ്ങൾ, വാൾപ്പയറ്റ്, കുന്തമേറ്, അതിവേഗത്തിലുള്ള നീക്കങ്ങൾ, ബാറ്റിൽ ഫോർമേഷൻസ് ഇതെല്ലാം ഈ സമയത്താണ് പഠിപ്പിക്കുക. ഈ സമയത് ഉപയോഗിക്കുന്ന വാളിനും, പരിചയ്ക്കും, കുന്തത്തിനും, ശരിക്കുള്ള ആയുധങ്ങളുടെ ഇരട്ടി ഭാരം ഉണ്ടായിരിക്കും. സൈനികരുടെ ശാരീരികക്ഷമത വര്ധിപ്പിക്കുവാനാണ് ഇങ്ങനെ ചെയ്തിരുന്നത്. ഇത് കൂടാതെ കവണ അറിയുവാനും, തിരഞ്ഞെടുക്കപ്പെടുന്ന സൈനികർക്ക് അംമ്പും വില്ലുമായുള്ള പരിശീലനവും കൊടുത്തിരുന്നു.

എല്ലാ കഷ്ടതകളെയും അതിജീവിച്ച് നാല് അഞ്ച് മാസത്തെ പരിശീലനം പൂർത്തിയാക്കുന്നവർ റോമൻ ലീജിയനറിയായി സത്യപ്രതിജ്ഞ ചെയ്യും. യുദ്ധത്തിൽ തിരിച്ചറിയാനായി ഈ സമയം ദേഹത്ത് പച്ചകുത്തുന്ന ഏർപ്പാടും ഉണ്ടായിരുന്നു. അതോടു കൂടി തന്റെ 25 വർഷത്തെ സേവനം ഒരു റോമൻ ലീജിയനറി ആരംഭിക്കും.


Popular

Secrets of the Neanderthals!

എന്തെല്ലാം വേർതിരിവുകളാണ് നാം മനുഷ്യർക്കിടയിൽ ഉള്ളത്? ജാതി, മതം, ഭാഷ, രാജ്യം, നിറം, ലിംഗം അങ്ങിനെ ഒട്ടനവധികാര്യങ്ങളിൽ നമ്മുക്കിടയിൽ വേർതിരിവുകളുണ്ട്. ഓർക്കുക, നമ്മൾ ഒരൊറ്റ ജീവിവർഗ്ഗമാണ്, ഹോമോ സാപ്പിയൻസ്. പക്ഷേ എന്നിട്ടും നമ്മുക്കിടയിൽ ഇത്തരം വേർതിരിവുകൾ നിലനിൽക്കുന്നു. പ്രകൃതിയുടെ ഭംഗി തന്നെ ഈ വിത്യാസങ്ങൾ തന്നെയാണ്. പക്ഷേ ആ വ്യത്യാസങ്ങളെ പരസ്പരം വെറുക്കുവാനുള്ള കാരണങ്ങളായിട്ടാണ് നാം കരുതുന്നത്. ഒരേ വർഗ്ഗത്തിൽപ്പെട്ട മനുഷ്യരെ ചെറിയ വ്യത്യാസങ്ങളുടെ പേരിൽ നമുക്ക് സ്നേഹിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ നമ്മിൽപ്പെടാത്ത മറ്റൊരു മനുഷ്യവർഗ്ഗം ഈ ഭൂമിയിൽ ഉണ്ടായിരുന്നുവെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? ഭാഗ്യത്തിന് ഇന്ന് നമ്മോടൊപ്പം ജീവിക്കുവാൻ മറ്റൊരു മനുഷ്യ വർഗ്ഗം ഇന്നീഭൂമിയിൽ അവശേഷിച്ചിട്ടില്ല. എന്നാൽ പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഇതായിരുന്നില്ല സ്ഥിതി. അന്ന് ഈ ഭൂമിയിൽ നമ്മോടൊപ്പം മറ്റ് മനുഷ്യവർഗ്ഗങ്ങൾക്കൂടി ജീവിച്ചിരുന്നു. അവരെ ആർക്കെയക്ക് ഹ്യൂമൻസ് (Archaic humans) എന്നാണ് വിളിക്കുന്നത്. അക്കൂട്ടത്തിൽപ്പെട്ട ഡെനിസവൻ (Denisovan) എന്ന മനുഷ്യവർഗ്ഗം ന്യൂ ഗിനിയിലും (New Guinea) പരിസരങ്ങളിലും ഏതാ...

നെപ്പോളിയനെ മുയലുകൾ ആക്രമിച്ചപ്പോൾ!

ലോകത്തിന്നുവരെ ജീവിച്ചിരുന്ന മിലിട്ടറി ലീഡേഴ്സിൽ അഗ്രഗണ്യനായിരുന്നു നെപ്പോളിയൻ എന്നത്തിൽ ആർക്കും സംശയമില്ല. അദ്ദേഹത്തിന്റ യുദ്ധതന്ത്രങ്ങളും, നയങ്ങളും, മൂർച്ചയുള്ള സ്വഭാവരീതികളും സമാനതയില്ലാത്തത് തന്നെയാണ്. അവസാനം അദ്ദേഹം ഫ്രാൻസിന്റെ ചക്രവർത്തിയാകുകയും നീണ്ട 12 വർഷങ്ങൾ അധികാരത്തിലിരിക്കുകയും ചെയ്തു. ഈ കാലയളവിൽ അദ്ദേഹം ഫ്രഞ്ച് ജനതയ്ക്കും, സർക്കാരിനും ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്. ഫ്രഞ്ച് ഗവർമെന്റിനെ ഏകീകൃതമാക്കിയതും, വിദ്യാഭ്യാസനയങ്ങളിൽ മാറ്റം വരുത്തിയതും, സയൻസിനും, കലകൾക്കും കൂടുതൽ പണം അനുവദിച്ചതുമെല്ലാം അദ്ദേഹത്തിന്റെ ഭരണകാലനേട്ടങ്ങളാണ്. നെപ്പോളിയന്റെ യുദ്ധ തന്ത്രങ്ങൾ ഇന്നും സൈനികക്ളാസുകളിൽ ചർച്ചാവിഷയമാണ്. പക്ഷെ ഇങ്ങനെയൊക്കെയുള്ള സാക്ഷാൽ നെപ്പോളിയനെ ഒരുകൂട്ടം മുയലുകൾ തുരത്തിയോടിച്ചു എന്ന് പറഞ്ഞാൽ നമ്മുക്ക് വിശ്വസിക്കുവാൻ പ്രയാസം തോന്നും. 1807 ലാണ് സംഭവം. ആ വർഷമാണ് ഫ്രഞ്ച് ഭരണകൂടം, റഷ്യൻ സാമ്രാജ്യവുമായി ഒരു സമാധാനക്കരാർ (Treaty of Tilsit)  ഒപ്പുവെച്ചത്. അതോടുകൂടി ഫ്രാൻസും റഷ്യയും തമ്മിൽ വര്ഷങ്ങളായി നിലനിന്നിരുന്ന സംഘർഷത്തിന് അവസാനമുണ്ടാവുകയും ചെയ്തു. അത്  തന്റെ ഭരണകാലത്തെ വല...

നൈലിന്റെ ഉത്ഭവം തേടിയുള്ള യാത്ര! Season 2

1861 മെയ് മാസത്തിലെ ചുട്ടുപൊള്ളുന്ന ഒരു പകൽ. നൂബിയൻ മരുഭൂമിയിലെ കൊരോസ്കൊയിൽ നിന്നും തെക്കോട്ട് നീളുന്ന ക്യാരവാൻ റൂട്ടിൽ രണ്ടോ മൂന്നോ ഒട്ടകങ്ങൾ മാത്രമുള്ള ഒരു ചെറുസംഘം സാവധാനം നീങ്ങുന്നുണ്ട്. ഈ വഴികളിലൂടെ സാധാരണ പോകുന്ന കച്ചവടസംഘങ്ങളുടെയത്ര ആൾബലമോ, ഒട്ടകങ്ങളോ ഇക്കൂട്ടത്തിൽ കാണ്മാനില്ല. നീളമുള്ള താടിയും, പരുക്കൻ മുഖവുമുള്ള ഒരു ഇംഗ്ലീഷുകാരനാണ് ഏറ്റവും മുന്നിലുള്ള ഒട്ടകത്തിന്റെ പുറത്തുള്ളത്. അതിന്റെയും മുന്നിൽ സംഘത്തിലെ ദ്വിഭാഷിയായ മുഹമ്മദ് കാൽനടയായി നീങ്ങുന്നുണ്ട്. എന്നാൽ പൊടുന്നനെ പുറകിലുണ്ടായിരുന്ന ഒട്ടകം വേഗതകൂട്ടി ഏറ്റവും മുന്നിലെത്തിയ ശേഷം എല്ലാവരെയും പിന്നിലാക്കി അതിവേഗം മുന്നോട്ട് കുതിച്ചു. അക്കാലത്തെ ആഫ്രിക്കൻ ദൃശ്യങ്ങളിൽ ഏറ്റവും വിസ്മയിപ്പിക്കുന്ന ഒന്നായിരുന്നു ആ കാഴ്ച. കാരണം ഇപ്പോൾ മുന്നിൽക്കയറിയ ഒട്ടകത്തെ അതിന്റെ മുകളിലിരുന്ന് നിയന്ത്രിച്ചിരുന്നത് ഒരു യൂറോപ്യൻ വനിതയായിരുന്നു.  “സാബ്, പൊടിക്കാറ്റ് വരുന്നുണ്ട്. അങ്ങയുടെ ഭാര്യയോട് വേഗത കുറച്ച് നമ്മുടെയൊപ്പം സഞ്ചരിക്കുവാൻ പറയൂ.” മുഹമ്മദ് തന്റെ യജമാനനോട് ഉറക്കെ വിളിച്ചുപറഞ്ഞു. അത് കേട്ട് രണ്ടാമത്തെ ഒട്ടകത്തിന്റെ പ...